ജർമ്മൻ കോച്ചിനെതിരെ രോഷാകുലനായി മുള്ളർ, “താൻ ഇനിയും ജർമ്മനിക്കായി കളിക്കും”

- Advertisement -

സീനിയർ താരങ്ങളായ മുള്ളർ, ബോട്ടങ്ങ്, ഹമ്മൽസ് എന്നിവരെ ഇനി ജർമ്മൻ ടീമിലേക്ക് പരിഗണിക്കില്ല എന്ന ജർമ്മൻ പരിശീലകൻ ജോവാക്കിം ലോയുടെ തീരുമാനത്തിൽ രോഷം കൊണ്ട് മുള്ളർ. പുതിയ തലമുറയെ വളർത്തേണ്ടതുള്ളത് കൊണ്ട് മുള്ളറിനെ പോലുള്ളവരെ ഒഴിവാക്കിയെ പറ്റുകയുള്ളൂ എന്നായിരു‌ന്നു ലോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇത് തങ്ങളെ അപമാനിക്കൽ ആണെന്ന് മുള്ളർ പറഞ്ഞു. തങ്ങളുടെ ജർമ്മൻ കരിയർ അവസാനിച്ചു എന്ന് ഇങ്ങനെയല്ല തങ്ങൾ അറിയേണ്ടത് എന്ന് ജർമ്മനിയുടെ സ്റ്റാർ പ്ലയർ പറഞ്ഞു. താനും ഹമ്മൽസും ബോടങ്ങുമൊക്കെ ഇപ്പോഴും ബയേൺ മ്യൂണിക്കിൽ കളിക്കുന്നുണ്ട്‌. അവിടെ മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നതും. അതുകൊണ്ട് തന്നെ ജർമ്മനിക്കായും കളിക്കാൻ ആകും. മുള്ളർ പറഞ്ഞു.

ജർമ്മൻ ടീമിഞ് വേണ്ടി മുഴുവൻ ആത്മാർത്ഥയോടെയും കളിച്ച തനിക്ക് പരിശീലകന്റെ ഈ തീരുമാനം മനസ്സിലാക്കാൻ കഴിയുന്നില്ല എന്നും മുള്ളർ പറഞ്ഞു. ഇത് തന്റെ ജർമ്മൻ കരിയറിന്റെ അവസാനമല്ല. താൻ ഇനിയും തന്നെ കൊണ്ടാവുന്നത് പോലെ ശ്രമിക്കും എന്നും വീണ്ടും ജർമ്മനിക്കായി കളിക്കും എന്നും മുള്ളർ പറഞ്ഞു.

Advertisement