“ധോണിയുടെ നിർബന്ധപ്രകാരമാണ് ചെന്നൈയിൽ പരിശീലന ക്യാമ്പ് നടത്തിയത്”

- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ നിർദേശ പ്രകാരമാണ് ചെന്നൈയിൽ വെച്ച് ടീം പരിശീലന ക്യാമ്പ് നടത്തിയതെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥൻ. ഇന്ത്യൻ പ്രീമിയർ ലീഗ് പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിൽ വെച്ച് പരിശീലന ക്യാമ്പ് നടത്തുന്നതിനെ കുറിച്ച് തനിക്ക് സംശയം ഉണ്ടായിരുന്നെന്നും സി.ഇ.ഓ പറഞ്ഞു.

എന്നാൽ അഞ്ച് ദിവസത്തേക്ക് മാത്രമായി ചെന്നൈയിൽ ബയോ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമോ എന്ന കാര്യം ചോദിച്ച് താൻ മഹേന്ദ്ര സിംഗ് ധോണിക്ക് മെസ്സേജ് അയച്ചെന്നും എന്നാൽ ധോണി തന്നോട് ചെന്നൈയിൽ വെച്ച് പരിശീലന ക്യാമ്പ് നടത്തണമെന്ന് നിർബന്ധം പിടിച്ചെന്നും കാശി വിശ്വനാഥൻ പറഞ്ഞു. കഴിഞ്ഞ 4-5മാസമായി ആരും ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ചെന്നൈയിൽ ബയോ സുരക്ഷായൊരുക്കി പരിശീലനം ക്യാമ്പ് നടത്താമെന്ന് ധോണി പറഞ്ഞെന്നും കാശി വിശ്വനാഥൻ പറഞ്ഞു.

Advertisement