ധോണിയെ പോലെ ശാന്തനാവാൻ തനിക്ക് കഴിയാറില്ലെന്ന് പോണ്ടിങ്

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് രംഗത്ത്. ക്യാപ്റ്റനായിരിക്കുമ്പോൾ ധോണിയെപോലെ ഗ്രൗണ്ടിൽ ശാന്തനാവാൻ തനിക്ക് കഴിയാറില്ലെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ഗ്രൗണ്ടിൽ ഇറങ്ങി കഴിഞ്ഞാൽ ഒരിക്കലും തന്റെ വികാരങ്ങൾക്ക് ധോണി അടിമപ്പെടാറില്ലെന്നും എന്നൽ ഗ്രൗണ്ടിൽ ഇറങ്ങിയാൽ തനിക്ക് എപ്പോഴും തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാറില്ലെന്നും പോണ്ടിങ് പറഞ്ഞു.

ധോണി ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ഇന്ത്യൻ ടീമിനെ എപ്പോഴും മാനസികമായി ഉയർത്താൻ ധോണിക്ക് കഴിയാറുണ്ടെന്നും ധോണിക്ക് കീഴിൽ ഇന്ത്യൻ താരങ്ങൾ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ടീം ആണ് ചെന്നൈ സൂപ്പർ കിങ്‌സ് എന്നും അതിന്റെ ക്രെഡിറ്റ് ധോണിക്കാണെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ കൂടിയാണ് റിക്കി പോണ്ടിങ്.

Advertisement