പോൾ പോഗ്ബയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല, റൈയോളയുടെ ഉറപ്പ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ മാഞ്ചസ്റ്ററിൽ തന്നെ തുടരും എന്ന് ഉറപ്പായി. പോഗ്ബ യുണൈറ്റഡ് വിടില്ല എന്ന് അദ്ദേഹത്തിന്റെ ഏജന്റായ റൈയോള വ്യക്തമാക്കി. നേരത്തെ റൈയോള തന്നെ ആയിരുന്നു പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാറ്റി വേറെ ക്ലബുകളിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം കൂടെ പോഗബ് തുടരും എന്ന് പറഞ്ഞതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സമാധാനമായി.

പോഗ്ബയുടെ കരാർ പുതുക്കാനുള്ള ചർച്ചകളും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത സീസൺ അവസാനത്തോടെയാണ് പോഗ്ബയുടെ യുണൈറ്റഡിലെ കരാർ അവസാനിക്കുന്നത്. നേരത്തെ ക്ലബ് വിടാൻ ആയിരുന്നു പോഗ്ബയുടെ തീരുമാനം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ മാറ്റങ്ങളാണ് പോഗ്ബയുടെ തീരുമാനം കാരണം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ സീസൺ അവസാനം നടത്തിയ മികച്ച പ്രകടനങ്ങൾ താരത്തിന് ക്ലബിൽ പ്രതീക്ഷ നൽകുന്നു. ഇപ്പോൾ മധ്യനിരയിൽ പോഗ്ബയും ബ്രൂണോയും തമ്മിൽ നല്ല കൂട്ടുകെട്ടും ഉണ്ട്. മൂന്ന് വർഷത്തേക്ക് കൂടെയുള്ള പുതിയ കരാറാണ് യുണൈറ്റഡ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Advertisement