റൊണാൾഡോയും ആർതുറും പരിശീലനം തുടങ്ങുന്നു

- Advertisement -

പുതിയ സീസണായുള്ള ഒരുക്കങ്ങൾ യുവന്റസ് ആരംഭിച്ചു. അവരുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ മടങ്ങി എത്തി. പ്രാഥമികൾ പരിശോധനകൾ പൂർത്തിയാക്കി ഉടൻ തന്നെ റൊണാൾഡോ പരിശീലനവും തുടങ്ങും. പുതിയ പരിശീലകനു കീഴിൽ പ്രവർത്തിക്കേണ്ടത് കൊണ്ടാണ് അവധി വെട്ടി ചുരുക്കി റൊണാൾഡോ ടൂറിനിൽ മടങ്ങി എത്തിയത്.

യുവന്റസിന്റെ മറ്റു താരങ്ങളും പരിശീനത്തിനായി തിരികെയെത്തുന്നുണ്ട്. പുതിയ സൈനിംഗ് ആയ ആർതുർ ഇതിനകം തന്നെ ഇറ്റലിയിൽ എത്തി. അദ്ദേഹവും പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം പരിശീലനം തുടങ്ങും. സെപ്റ്റംബർ ആദ്യ വാരം ഇന്റർനാഷണൽ മത്സരങ്ങൾ ഉള്ളതിനാൽ അതിനു ശേഷം മാത്രമേ പൂർണ്ണമായി ക്ലബ് പരിശീലനം ആരംഭിക്കുകയുള്ളൂ

Advertisement