ഇന്ത്യയുടെ വിജയം ആഘോഷിക്കാൻ ധോണിയും

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയം ആഘോഷിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. മത്സരം ശേഷം ധോണി ഇന്ത്യൻ ഡ്രെസ്സിൽ റൂമിൽ എത്തിയാണ് വിജയം ആഘോഷിച്ചത്. ധോണിയുടെ ജന്മദേശമായ റാഞ്ചിയിൽ വെച്ചായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം. ധോണി ആദ്യ ദിവസങ്ങളിൽ തന്നെ മത്സരം കാണാൻ എത്തുമെന്ന് കരുതിയെങ്കിലും അവസാന ദിവസം മാത്രമാണ് ധോണി കളി കാണാൻ എത്തിയത്. മത്സരത്തിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 202 റൺസിനും ജയിച്ചിരുന്നു.

ധോണിയും ഈ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ ഷഹബാസ് നദീമും ഡ്രസിങ് റൂമിൽ സംസരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ ബി.സി.സി.ഐ ആണ് പുറത്തുവിട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ ധോണിയുടെ കൂടെ കളിക്കാൻ ഷഹബാസ് നദീം 15 വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റം നടത്തിയത്. റാഞ്ചി ടീം അംഗം കൂടിയായ ഷഹബാസ് ടെസ്റ്റിൽ നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.