ആറാമത്തെ ബൗളര്‍ ആവശ്യമായിരുന്നു, സഞ്ജുവിനെ പുറത്തിരുത്തുവാന്‍ കാരണം പറഞ്ഞ് ശിഖര്‍ ധവാന്‍

ഇന്ത്യയുടെ രണ്ടാമത്തെ ഏകദിനത്തിന്റെ ടീമിൽ നിന്ന് സഞ്ജു സാംസണെ പുറത്തിരുത്തുവാനുള്ള കാരണം വ്യക്തമാക്കി ശിഖര്‍ ധവാന്‍. ഇന്ത്യ അഞ്ച് ബൗളിംഗ് ഓപ്ഷനുമായാണ് ആദ്യ ഏകദിനത്തിൽ ഇറങ്ങിയതെന്നും ആറാം ബൗളര്‍ ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ മാറ്റം എന്നും ശിഖര്‍ വ്യക്തമാക്കി. സഞ്ജുവിന് പകരം ദീപക് ഹൂഡ ടീമിലേക്ക് എത്തുകയായിരുന്നു.

എന്നാൽ മോശം ഫോമിൽ കളിക്കുന്ന ഋഷഭ് പന്തിനെ ടീമിൽ നിലനിര്‍ത്തി സഞ്ജുവിനെ പുറത്തിരുത്തിയ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.

ടി20 പരമ്പരയിലും ഒരു മത്സരത്തിലും സഞ്ജൂവിന് അവസരം ലഭിച്ചിരുന്നില്ല.