ധനന്‍ജയ ഡി സില്‍വ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

സെഞ്ചൂറിയണിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലങ്കന്‍ താരം ധനന്‍ജയ ഡി സില്‍വ പരമ്പരയില്‍ നിന്ന് പുറത്ത് എന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്. മത്സരത്തിനിടെ 79 റണ്‍സ് നേടിയ ശ്രീലങ്കന്‍ മധ്യനിര താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.

തൈ സ്ട്രെയിന്‍ കാരണം താരം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കണമെന്നാണ് അറിയുന്നത്.