പരാജയത്തിന്റെ ഉത്തരവാദിത്വം കളിക്കാർ ഏൽക്കണം എന്ന് ലമ്പാർഡ്

20201227 110218

ഇന്നലെ ആഴ്സണലിനോട് ചെൽസി പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിലെ മോശം ഫലത്തിന് കാരണം കളിക്കാർ ആണെന്ന് ലമ്പാർഡ് പറഞ്ഞു. ഒരു പരിശീലകൻ എന്ന നിലയ്ക്ക് താൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏൽക്കാം. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്വം കളിക്കാർ ഏറ്റെടുക്കണം എന്ന് ലമ്പാർഡ് പറഞ്ഞു. ആദ്യ പകുതിയിൽ വേഗത കുറഞ്ഞ രീതിയിൽ ആണ് ചെൽസി കളിച്ചത്. അത് കളിക്കാരുടെ പിഴവാണെന്ന് ലമ്പാർഡ് പറയുന്നു.

ഗ്രൗണ്ടിൽ ഓടുകയാണോ നടക്കുക ആണോ വേണ്ടത് എന്ന് കളിക്കാർ തീരുമാനിക്കണം. ഇന്നലത്തെ പരാജയത്തിന്റെ പ്രശ്നം ടാക്ടിക്സ് അല്ല എന്നും പരിശ്രമത്തിന്റെ കുറവാണെന്നും ലമ്പാർഡ് പറഞ്ഞു. ആദ്യ പകുതിയിൽ ദയനീയമായിരുന്നു തന്റെ ടീൻ എന്ന് പറഞ്ഞ ലമ്പാർഡ് രണ്ടാം പകുതിയിലെ പ്രകടനത്തിൽ തൃപ്തനാണ് എന്ന് പറഞ്ഞു. ഇന്നലെ ആദ്യ പകുതിക്ക് ശേഷം വലിയ സൈനിങ് ആയ വെർണറെ ലമ്പാർഡ് പിൻ വലിച്ചിരുന്നു.

Previous articleഷാന്‍ മസൂദിന്റെ വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന് 30 റണ്‍സ്
Next articleധനന്‍ജയ ഡി സില്‍വ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്