ധാക്ക് പ്രീമിയര്‍ ലീഗ് മേയ് അവസാനം ആരംഭിക്കും

ധാക്ക പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുക മേയ് 31ന് എന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ മാര്‍ച്ച് 19ന് ഒരു റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കോവിഡ് വ്യാപനം കൂടിയതോടെ ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് മേയ് 6ന് മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം കാരണം ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുന്നത് വൈകുമെന്ന് ബോര്‍ഡ് അറിയിക്കുകയായിരുന്നു.

ധാക്ക പ്രീമിയര്‍ ലീഗ് പതിവ് 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറ്റി 20 ഓവര്‍ ഫോര്‍മാറ്റിലാവും കളിക്കുക എന്ന് ടൂര്‍ണ്ണമെന്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.