വിരാട് കോഹ്‍ലിയെ പിന്തള്ളി നാലാം സ്ഥാനത്തേക്കുയര്‍ന്ന് ഡെവണ്‍ കോണ്‍വേ

Devonconway2

ബംഗ്ലാദേശിനെതിരെയും തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം തുടര്‍ന്ന ഡെവണ്‍ കോണ്‍വേ ടി20 റാങ്കിംഗിലെ തന്റെ കുതിപ്പ് തുടരുന്നു. 784 റേറ്റിംഗ് പോയിന്റോടെ നാലാം സ്ഥാനത്തേക്കാണ് താരം ഉയര്‍ന്നത്.

ബംഗ്ലാദേശിനെതിരെ 52 പന്തില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്ന പ്രകടനം കൂടിയായപ്പോള്‍ താരം അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. 762 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്‍ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് താരത്തിന്റെ ഉയര്‍ച്ച.