വനിത കേന്ദ്ര കരാർ, ദീപ്തി ശർമ്മയ്ക്ക് എ ഗ്രേഡ് കരാർ

വനിത കേന്ദ്ര കരാര്‍ പട്ടികയിൽ എ ഗ്രേഡിലേക്ക് എത്തി ദീപ്തി ശര്‍മ്മയും രാജേശ്വരി ഗായക്വാഡും. 50 ലക്ഷം പ്രതിഫലം വരുന്ന ഗ്രേഡ് എ കരാര്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിവര്‍ക്കും ലഭിയ്ക്കുന്നുണ്ട്.

ഗ്രേഡ് ബി കരാര്‍ മിത്താലി രാജ്, ജൂലൻ ഗോസ്വാമി, താനിയ ഭാട്ടിയ, ഷഫാലി വര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ക്കാണുള്ളത്. 30 ലക്ഷമാണ് പ്രതിഫലത്തുക.

അതേ സമയം പത്ത് ലക്ഷം പ്രതിഫലമുള്ള ഗ്രേഡ് സി കരാറിൽ പൂനം റൗട്ട്, ശിഖ പാണ്ടേ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഹര്‍ലീന്‍ ഡിയോള്‍, അരുന്ധതി റെഡ്ഢി, സ്നേഹ് റാണ എന്നിവരാണുള്‍പ്പെടുന്നത്.

#DeeptiSharma #BCCI #India