റയൽ മാഡ്രിഡിന് തിരിച്ചടി, ക്രൂസിന് പരിക്ക്

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി മത്സരം അടുത്തിരിക്കെ റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി. പരിശീലനത്തിനിടെ ജർമ്മൻ സൂപ്പർ സ്റ്റാർ ടോണി ക്രൂസിന് പരിക്കേറ്റതാണ് റയൽ മാഡ്രിഡ് ക്യാമ്പിൽ ഇപ്പോൾ ആശങ്കകൾക്ക് കാരണം. ലാലീഗയിൽ റയൽ സോസിഡാഡിനെതിരെ ആണ് ഇനി റയലിന്റെ മത്സരം. ആ‌ മത്സരത്തിൽ ടോണി ക്രൂസ് കളിക്കില്ലെന്ന് ഉറപ്പായി.

അടുത്ത ആഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ നിർണായക‌ മത്സരത്തിൽ പിഎസ്ജി ആണ് എതിരളികൾ. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം പിഎസ്ജി നേടിയിരുന്നു‌. നിലവിൽ കസെമിറോ,മെൻഡി എന്നിവർ ഇല്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങേണ്ടത്. സ്ക്വാഡിൽ റൊട്ടേഷൻ നടത്താത്തത് കൊണ്ടാണ് താരങ്ങൾക്ക് പരിക്ക് വരുന്നതെന്ന ആരോപണം റയൽ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഇപ്പോൾ തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരിടുന്നുണ്ട്.

Comments are closed.