ഐസിസി ടി20 ബൗളിംഗ് റാങ്കിംഗിൽ ദീപ്തി ശർമ്മ ഒന്നാമത്

Newsroom

Resizedimage 2025 12 23 19 21 06 1


ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ ഐസിസി വനിതാ ടി20 ബോളിംഗ് റാങ്കിംഗിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഡിസംബർ 21-ന് വിശാഖപട്ടണത്ത് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിലെ തകർപ്പൻ പ്രകടനമാണ് ദീപ്തിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. മത്സരത്തിൽ നാല് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ദീപ്തിയുടെ ബൗളിംഗ് ശ്രീലങ്കയെ 121 റൺസിൽ ഒതുക്കാൻ ഇന്ത്യയെ സഹായിച്ചു.

പുതിയ റാങ്കിംഗ് പ്രകാരം 737 റേറ്റിംഗ് പോയിന്റുകളോടെയാണ് ദീപ്തി ഒന്നാമതെത്തിയത്. ഇതോടെ ഓസ്‌ട്രേലിയയുടെ അനബെൽ സതർലാൻഡിനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടക്കാൻ ദീപ്തിക്ക് സാധിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ദീപ്തിയുടെ ഈ നേട്ടം ഇന്ത്യൻ ക്രിക്കറ്റിന് വലിയ അഭിമാനമാണ് നൽകുന്നത്. ഇതേ മത്സരത്തിൽ പുറത്താകാതെ 69 റൺസ് അടിച്ചുകൂട്ടിയ ജെമീമ റോഡ്രിഗസ് ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.