ഈ മെഡൽ ജുന്നു ദീദിയ്ക്ക് നൽകുന്നു, പരമ്പരയും വിജയിക്കുവാന്‍ ആഗ്രഹം – സ്മൃതി മന്ഥാന

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരമായി ലഭിച്ച മെഡൽ താന്‍ ജുന്നു ദീദിയ്ക്ക് നൽകുന്നുവെന്ന് പറഞ്ഞ് സ്മൃതി മന്ഥാന. ഈ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന ജൂലന്‍ ഗോസ്വാമിയെയാണ് ജുന്നു ദീദിയെന്ന് സ്മൃതി പരാമര്‍ശിച്ചത്.

സ്മൃതി മന്ഥാനയും ഹര്‍മ്മന്‍പ്രീത് കൗറും യാസ്തിക ഭാട്ടിയയും ബാറ്റിംഗ് മികവ് പുലര്‍ത്തിയപ്പോള്‍ മികച്ച വിജയം ആണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഈ പരമ്പരയിലെ ഓരോ മത്സരവും കളിക്കുന്നത് അത് ജുന്നു ദീദിയ്ക്ക് സമര്‍പ്പിക്കുവാന്‍ വേണ്ടിയാണെന്നും സ്മൃതി കൂട്ടിചേര്‍ത്തു.