തീരുമാനം എടുത്തത് താൻ ക്രെഡിറ്റ് ലഭിച്ചത് മറ്റു ചിലര്‍ക്ക് – അജിങ്ക്യ രഹാനെ

തന്റെ കരിയര്‍ അവസാനിച്ചു എന്ന് പറയുന്നവര്‍ക്ക് തന്റെ മറുപടി പുഞ്ചിരി മാത്രമാണെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. ക്രിക്കറ്റിനെക്കുറിച്ച് അറിയുന്നവര്‍‍ അത്തരത്തിൽ സംസാരിക്കില്ലെന്നും രഹാനെ കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിന് മുമ്പും റെഡ് ബോള്‍ ക്രിക്കറ്റിൽ തന്റെ സംഭാവനകള്‍ ഉണ്ടായിട്ടുണ്ടെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.

ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ തന്റെ സംഭാവനകള്‍ പലരും വേഗത്തിൽ മറക്കുകയാണെന്നും തനിക്ക് താന്‍ എത്തരത്തിലാണ് കളിച്ചതെന്ന് അറിയാമെന്നും മറ്റാരെയും അത് ബോധിപ്പിക്കേണ്ടില്ലെന്നും രഹാനെ പറഞ്ഞു.

താന്‍ വ്യക്തിപരമായി എടുത്ത തീരുമാനങ്ങളുടെ ക്രെഡിറ്റ് ലഭിച്ചത് മറ്റു ചിലര്‍ക്കാണെന്നും രഹാനെ സൂചിപ്പിച്ചു. തനിക്ക് ഏറ്റവും അധികം പ്രാധാന്യം പരമ്പര വിജയിച്ചുവെന്നതാണെന്നും അത് ചരിത്രപരമായ ഒരു പരമ്പരയായിരുന്നുവെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.