അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് റിഷഭ് പന്ത്

Photo Source: PAUL ELLIS/AFP/Getty Images)
- Advertisement -

തന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി റിഷഭ് പന്ത്. താൻ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ സിക്സറിക്കിയാണ് റിഷഭ് പന്ത് റെക്കോർഡിട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ സിക്‌സിലൂടെ ആദ്യ റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യകാരനായി റിഷഭ് പന്ത്. ലോക ക്രിക്കറ്റിൽ ആദ്യ റൺ സിക്സറിലൂടെ നേടുന്ന 12മത്തെ താരമാണ് റിഷഭ് പന്ത്.

ഐ.പി.എല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തി പരിചയമുള്ള റിഷഭ് പന്ത് തനിക്കെതിരെ പന്ത് എറിഞ്ഞ ആദിൽ റാഷിദിന്റെ പന്ത് അതിർത്തി കടത്തുകയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം 32 പന്തിൽ 22 റൺസ് എടുത്തുകൊണ്ട് റിഷഭ് പന്ത് പുറത്താകാതെ നിൽക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ ദിനേശ് കാർത്തികിന് പകരക്കാരനായിട്ടാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

Advertisement