ഇതെന്ത് മണ്ടത്തരം, ട്വിറ്ററിലൂടെ ക്ഷോഭിച്ച് ഡീന്‍ ജോണ്‍സ്

സിഡ്നി ടെസ്റ്റിനു വേണ്ടി തയ്യാറാക്കിയ പിച്ചിനെ പഴി പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ആദ്യ ദിവസം ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മികച്ച നിലയിലേക്ക് മുന്നേറിയതിനു ശേഷമാണ് ഡീന്‍ ജോണ്‍സ് തന്റെ അമര്‍ഷം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിര്‍ണ്ണായകമായ ടെസ്റ്റില്‍ ഏത് വകുപ്പിലാണ് ഇന്ത്യയ്ക്ക് അനുകൂലമായ പിച്ച് തയ്യാറാക്കിതയതെന്നാണ് ഡീന്‍ ജോണ്‍സ് ചോദിക്കുന്നത്.

ടെസ്റ്റ് പരമ്പ കൈവിടാതിരിക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഓസ്ട്രേലിയ പേസും ബൗണ്‍സും ഇല്ലാത്ത് പിച്ച് എന്തിനാണ് ഉണ്ടാക്കിയതെന്നാണ് ചോദിച്ചത്. ഇത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പറഞ്ഞ് ചെയ്യിപ്പിച്ച് പിച്ച് പോലുണ്ടെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.