ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ താരവും പ്രമുഖ കോച്ചും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. തന്റെ 59ാം വയസ്സിലാണ് താരത്തിന്റെ നിര്യാണം. മുംബൈയില്‍ വെച്ചാണ് താരം മരണപ്പെടുന്നത്. ഹൃദയസ്തംഭനമാണ് കാരണം. ഐപിഎലിന്റെ ഭാഗമായി സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്ററി പാനലിന്റെ ഭാഗമായാണ് താരം ഇന്ത്യയിലെത്തിയത്.

ഓസ്ട്രേലിയയ്ക്കായി 1984 മുതല്‍ 1994 വരെ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരം ആകെ 18 അന്താരാഷ്ട്ര ശതകങ്ങള്‍ നേടിയിട്ടുണ്ട്. 9600 അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുള്ള താരം ടെസ്റ്റില്‍ മാത്രം 11 ശതകങ്ങള്‍ നേടിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കോച്ചായി പ്രവര്‍ത്തിച്ച ഡീന്‍ ജോണ്‍‍സ് ഇസ്ലാമാബാദ് യുണൈറ്റഡിനെയും കറാച്ചി കിംഗ്സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ഇസ്ലാമാബാദ് യുണൈറ്റഡിനെ ജോണ്‍സ് രണ്ട് തവണ കിരീടത്തിലേക്ക് എത്തിച്ചിരുന്നു.