യൂറോപ്പ ലീഗ് ഗ്രൂപ്പുകളായി, യുണൈറ്റഡിന് എളുപ്പം, ആഴ്‌സണലിന് കടുപ്പം

യൂറോപ്പ ലീഗ് പുതിയ സീസണിലേക്കുള്ള ഗ്രൂപ്പുകൾ തീരുമാനിക്കപ്പെട്ടപ്പോൾ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ദുർബലരായ എതിരാളികൾ. അതെ സമയം മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് കടുപ്പമേറിയ ഗ്രൂപ്പാണ് ലഭിച്ചത്.  ഇന്ന് മൊണാക്കോയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പുകൾ പ്രഖ്യാപിക്കപ്പെട്ടത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ L ഗ്രൂപ്പിൽ അസ്റ്റാന, പാർട്ടിസാൻ ബെൽഗ്രേഡ്, AZ അല്കമാർ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. അതെ സമയം ആഴ്‌സനലിന്റെ F ഗ്രൂപ്പിൽ ജർമൻ ടീമും കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് സെമി ഫൈനലിസ്റ്റുകളുമായ ഫ്രാങ്ക്ഫർട്ടും സ്റ്റാൻഡേർഡ് ലീഗും വിറ്റോറിയ എന്നി ടീമുകളാണ് ഉള്ളത്.

1980ന് ശേഷം ആദ്യമായി യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടിയ വോൾവ്‌സിന്റെ എതിരാളികൾ ബെസിക്റ്റാസും ബ്രാഗും സ്ലോവാൻ ബ്രാട്ടിസ്ലാവയുമാണ്. ഇറ്റാലിയൻ ടീമുകളായ റോമാ, ലാസിയോസ്പാനിഷ് ടീമായ സെവിയ്യ എന്നീ ടീമുകളുടെ ഗ്രൂപ്പുകൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.

 

Previous articleഹസാർഡ് യൂറോപ്പ ലീഗിലെ മികച്ച താരം
Next articleഓരോ ബൗളറോടും തന്റെ ഇടപെടലുകള്‍ വ്യത്യസ്തം