ബംഗ്ലാദേശ് തകരുന്നു, മഴ കാരണം നാലാം ദിവസം നേരത്തെ കളി നിർത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം മഴ കാരണം മത്സരം നേരത്തെ അവസാനിക്കുമ്പോൾ ബംഗ്ലാദേശ് തകർന്നടിയുകയാണ്. 6 വിക്കറ്റിന് 136 റൺസ് എന്ന നിലയിലാണ് രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് ഉള്ളത്. വിജയിക്കാൻ ഇനിയും 262 റൺസ് കൂടെ ബംഗ്ലാദേശിന് വേണം. 39 റൺസുമായി ഷാകിബുൽ ഹസനും, റൺസ് ഒന്നും എടുക്കാതെ സൗമ്യ സർക്കാറുമാണ് ഇപ്പോൾ ഗ്രീസിൽ ഉള്ളത്.

മൂന്ന് വിക്കറ്റ് എടുത്ത് കൊണ്ട് റാഷിദ് ഖാൻ തന്നെയാണ് ബംഗ്ലാദേശിനെ സമ്മർദ്ദത്തിൽ ആക്കിയത്. 13 ഓവറിൽ 46 റൺസ് വിട്ടു നൽകിയായിരുന്നു റാഷിദ് ഖാന്റെ മൂന്ന് വിക്കറ്റുകൾ. സഹീർ ഖാൻ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് നബിയാണ് മറ്റിരു വിക്കറ്റ് വീഴ്ത്തിയത്. ബംഗ്ലാദേശ് നിരയിൽ ഷാകിബിനെ കൂടാതെ ശ്ദ്മാൻ ഇസ്ലാമിനാണ് കുറച്ചെങ്കിലും പിടിച്ചു നിൽക്കാനായത്. 41 റൺസ് എടുത്ത ഇസ്ലാം നബിക്ക് മുന്നിൽ കുരുങ്ങുകയായിരുന്നു‌