മൂന്നാം ദിവസം മേല്‍ക്കൈ നേടി മഴ, സൗത്താംപ്ടണില്‍ ഒരു പന്ത് പോലും എറിയാന്‍ ആകാതെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

- Advertisement -

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നടന്നില്ല. മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 223/9 എന്ന നിലയിലാണ്.

മുഹമ്മദ് റിസ്വാന്‍ 60 റണ്‍സും നസീം ഷാ 1 റണ്‍സും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസലുള്ളത്. മത്സരത്തില്‍ ഇനി രണ്ട് ഇന്നിംഗ്സ് മാത്രം അവശേഷിക്കവെ രണ്ടാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് വേണം വിലയിരുത്തുവാന്‍.

Advertisement