ബാബര്‍ അസമിനെ പിന്തള്ളി ദാവിദ് മലന്‍ ടി20 റാങ്കിംഗില്‍ ഒന്നാമത്

ഐസിസിയുടെ ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ദാവിദ് മലന്‍. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ പിന്തള്ളിയാണ് മലന്റെ മുന്നേറ്റം. പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിലെ മികവിന്റെ ബലത്തിലാണ് നാല് സ്ഥാനം മെച്ചപ്പെടുത്തി ഇംഗ്ലണ്ട് താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

877 പോയിന്റുള്ള മലന്‍ 869 പോയിന്റുള്ള ബാബര്‍ അസമിനെക്കാള്‍ 8 പോയിന്റ് മുന്നിലാണ്. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് മൂന്നാമതും ഇന്ത്യയുടെ ലോകേഷ് രാഹുല്‍ നാലാം സ്ഥാനത്തുമാണ്. ന്യൂസിലാണ്ടിന്റെ കോളിന്‍ മണ്‍റോയാണ് അഞ്ചാം സ്ഥാനത്ത്.