ന്യൂസിലാണ്ടിനോട് വാര്‍ണറുടെ മുന്നറിയിപ്പ്, മെല്‍ബേണില്‍ ഷോര്‍ട്ട് ബോള്‍ നയം വിജയിക്കില്ല

Sports Correspondent

മെല്‍ബേണ്‍ ടെസ്റ്റിന് മുന്നോടിയായി ന്യൂസിലാണ്ടിന് മുന്നറിയിപ്പുമായി ഡേവിഡ് വാര്‍ണര്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ടുവെങ്കിലും ന്യൂസലാണ്ടിന് ഷോര്‍ട്ട് ബോള്‍ ടാക്ടിക്സില്‍ വിജയം കണ്ടെത്താനായിരുന്നു. എന്നാല്‍ മെല്‍ബേണിലും അതേ നയമാണ് ന്യൂസിലാണ്ട് തുടരുന്നതെങ്കില്‍ ടീമിന് യാതൊരു പിന്തുണയും ലഭിയ്ക്കില്ലെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി.

ഗ്രീന്‍ വിക്കറ്റില്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് തങ്ങളുടെ സാധ്യതകളെ ന്യൂസിലാണ്ട് ഇല്ലാതാക്കുകയാകും ഈ നയം പിന്തുടര്‍ന്നാലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇത് കൂടാതെ ഓസീസ് താരങ്ങള്‍ ന്യൂസിലാണ്ടിന്റെ ഷോര്‍ട്ട് ബോള്‍ നയത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയെന്നും വാര്‍ണര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ റിസ്ക് എടുക്കുവാനുള്ള സ്വഭാവത്തിന് കടിഞ്ഞാണിട്ടാല്‍ ഈ ഷോര്‍ട്ട് ബോളുകളില്‍ നിന്ന് റണ്‍സ് അനായാസം വരുമെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.