ബാറ്റ് ചെയ്യാന്‍ വിസമ്മതിച്ച് ഡേവിഡ് വാര്‍ണര്‍, കളി തടസ്സപ്പെട്ടു

- Advertisement -

ഓസ്ട്രേലിയയ്ക്കാര്‍ക്ക് ചെയ്ത് ശീലിച്ച് ഏറെ പരിചയമുള്ള സ്ലെഡ്ജിംഗില്‍ മനംനൊന്ത് ഡേവിഡ് വാര്‍ണര്‍. സിഡ്നി ഗ്രേഡ് ക്രിക്കറ്റ് മത്സരത്തിനിടെ തനിക്കെതിരെ ഉയര്‍ന്ന തെറിവിളിയില്‍ അമര്‍ഷം പ്രകടമക്കാക്കിയാണ് വാര്‍ണര്‍ ബാറ്റിംഗ് തുടരുവാന്‍ വിസമ്മതിച്ച് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ താരത്തിനെ പിന്നീട് സഹ ടീമംഗങ്ങള്‍ പറഞ്ഞ് വീണ്ടും ബാറ്റിംഗിനെത്തിയ്ക്കുകയായിരുന്നു. 35 റണ്‍സുമായി വാര്‍ണര്‍ ബാറ്റ് ചെയ്യുമ്പോളാണ് സംഭവം. ഇതിനു ശേഷം വാര്‍ണര്‍ തന്റെ അര്‍ദ്ധ ശതകം നേടിയിരുന്നു.

റാന്‍ഡ്വിക്-പെറ്റര്‍ഷാമിനു വേണ്ടി കളിക്കുന്ന വാര്‍ണര്‍ ഇന്നലെ വെസ്റ്റേണ്‍ സബ്അര്‍ബ്സിനെതിരെയാണ് കളിച്ചിരുന്നത്. പൊതുവേ പുറത്തേക്ക് പോകുന്ന ബാറ്റ്സ്മാന്മാരെ വീണ്ടും ക്രീസിലെത്തുവാന്‍ അനുവദിക്കുവാറില്ലെങ്കിലും എതിരാളികളുടെ അനുമതിയുണ്ടായതാണ് വാര്‍ണര്‍ക്ക് വീണ്ടും അവസരം നല്‍കിയത്.

Advertisement