ഇന്ത്യ – ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് ഡേവിഡ് വാർണർ പുറത്ത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ പുറത്ത്. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്തതിനെ തുടർന്നാണ് വാർണർ ഡിസംബർ 26ന് നടക്കുന്ന ടെസ്റ്റിൽ നിന്ന് പുറത്തായത്. ഇന്ത്യയുമായുള്ള ഏകദിന പരമ്പരക്കിടെയാണ് ഡേവിഡ് വാർണറിനു പരിക്കേറ്റത്.

വാർണറിനെ കൂടാതെ ഫാസ്റ്റ് ബൗളർ അബോട്ടും രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഉണ്ടാവില്ല. ഇരു താരങ്ങളും ഓസ്‌ട്രേലിയൻ ടീമിന്റെ ബയോ ബബിളിന്റെ പുറത്ത് നിന്ന് പരിക്കിൽ നിന്ന് മോചിതരായിക്കൊണ്ടിരിക്കുകയായണ്. ഇരുതാരങ്ങളും ജനുവരി 7ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുൻപ് ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്. വാർണറിന്റെ അഭാവത്തിൽ മാത്യു വെയ്‌ഡും ബാൺസുമവും ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പൺ ചെയ്യുക.

Australia squad for Boxing Day Test: Tim Paine (captain), Joe Burns, Pat Cummins, Cameron Green, Marcus Harris, Josh Hazlewood, Travis Head, Moises Henriques, Marnus Labuschagne, Nathan Lyon, Michael Neser, James Pattinson, Steve Smith, Mitchell Starc, Mitchell Swepson, Matthew Wade.

Previous articleവിജയ വഴിയിലേക്ക് തിരികെയെത്താൻ ഗോവ ഇന്ന് ജംഷദ്പൂരിന് എതിരെ
Next articleഹാമസ് റോഡ്രിഗസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും കളിക്കില്ല