വിജയ വഴിയിലേക്ക് തിരികെയെത്താൻ ഗോവ ഇന്ന് ജംഷദ്പൂരിന് എതിരെ

Img 20201223 112108

ഐ എസ് എല്ലിൽ ഇന്ന് നടക്കുന മത്സരത്തിൽ എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും. അവസാന രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഗോവ തിരികെ വിജയ വഴിയിൽ എത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. ലീഗിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞിട്ടും ആകെ രണ്ട് വിജയം മാത്രമാണ് കഴിഞ്ഞ സീസണലെ ലീഗ് ചാമ്പ്യന്മാരായ ഗോവയ്ക്ക് ഇപ്പോൾ ഉള്ളത്.

മറുവശത്ത് ജംഷദ്പൂർ എഫ് സി മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്പ്പിക്കാൻ അവർക്ക് ആയിരുന്നു. ഇന്ന് വിജയിച്ചാൽ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ ജംഷദ്പൂരിന് ആകും. ഗോൾ കീപ്പർ രെഹ്നേഷിന്റെ മികച്ച ഫോമായിരുന്നു നോർത്ത് ഈസ്റ്റിനെതിരെ ജംഷദ്പൂരിന്റെ വിജയം ഉറപ്പിച്ചത്. ഇന്ന് വൈകുന്നേരം 7.30നാണ് മത്സരം നടക്കുക.

Previous articleഅലാബയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും
Next articleഇന്ത്യ – ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റിൽ നിന്ന് ഡേവിഡ് വാർണർ പുറത്ത്