ഹാമസ് റോഡ്രിഗസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും കളിക്കില്ല

20201223 111911
- Advertisement -

ഇന്ന് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എവർട്ടൺ ഇറങ്ങുമ്പോൾ അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ ഹാമസ് റോഡ്രിഗസ് അവർക്ക് ഒപ്പം ഉണ്ടാകില്ല. റോഡ്രിഗസിന്റെ പരിക്ക് ഭേദമായിട്ടില്ല എന്ന് എവർട്ടൺ പരിശീലകൻ ആഞ്ചലോട്ടി പറഞ്ഞു. സീസൺ മികച്ച രീതിയിൽ തുടങ്ങി റോഡ്രിഗസ് പരിക്ക് കാരണം അവസാന നാലു മത്സരങ്ങളിൽ എവർട്ടൺ ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

അടുത്ത ആഴ്ച നടക്കുന്ന മത്സരങ്ങൾക്ക് മുമ്പായി റോഡ്രിഗസ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ എന്ന് ആഞ്ചലോട്ടി പറഞ്ഞു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് എവർട്ടൺ നേരിടേണ്ടത്. സീസൺ തുടക്കത്തിൽ എവർട്ടണെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ തോൽപ്പിച്ചിരുന്നു.

Advertisement