ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച് ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റിംഗ് താരം ഡേവിഡ് മില്ലര്‍ താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് തല്‍ക്കാലം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നാണ് മില്ലര്‍ വ്യക്തമാക്കിയത്. 170 പരിമിത ഓവര്‍ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധാനം ചെയ്ത മില്ലര്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നൈറ്റ്സിനു വേണ്ടിയാണ് കളിക്കുന്നത്.

ലോകകപ്പ് അടുത്ത് വരുന്ന സമയത്ത് തന്റെ തീരുമാനം ഏറെ കടുത്തതാണെന്ന് തനിക്ക് തന്നെ അറിയാമെന്നാണ് ഡേവിഡ് മില്ലര്‍ വ്യക്തമാക്കിയത്. താന്‍ ചുവപ്പ് പന്തില്‍ കളിക്കുവാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും മില്ലര്‍ പറഞ്ഞു.

Previous articleആൻഡേഴ്സൺ @564
Next articleക്രൊയേഷ്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി സമ്മാനിച്ച് സ്പെയിൻ