ഡാരിൽ മിച്ചലിന് ഇരട്ട ശതകം നഷ്ടം, ന്യൂസിലാണ്ടിന് 553 റൺസ്

Darylmitchell

ട്രെന്റ് ബ്രിഡ്ജിൽ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഡാരിൽ മിച്ചലിന് ഇരട്ട ശതകം നഷ്ടമായപ്പോള്‍ 190 റൺസാണ് താരം നേടിയത്. ടോം ബ്ലണ്ടൽ 106 റൺസ് നേടിയപ്പോള്‍ മാത്യൂ ബ്രേസ്‍വെൽ 49 റൺസും നേടി. ആദ്യ ദിവസം വിൽ യംഗ്(47), ഡെവൺ കോൺവേ(46) എന്നിവരും റൺസ് കണ്ടെത്തിയിരുന്നു.

553 റൺസിന് ന്യൂസിലാണ്ട് പുറത്തായപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും സ്റ്റുവര്‍ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ്, ജാക്ക് ലീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.