ടി20യില്‍ തിരിച്ച് വരവ് ഇനിയും സാധ്യം – ഡാരെന്‍ സാമി

- Advertisement -

തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ടി20യില്‍ തനിക്ക് ഇനിയും സാധ്യതയുണ്ടെന്ന് അറിയിച്ച് മുന്‍ വിന്‍ഡീസ് നായകന്‍ ഡാരെന്‍ സാമി. 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ തനിക്ക് കളിക്കാനാകുമെന്നാണ് കരുതുന്നതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് തനിക്ക് അടഞ്ഞ അധ്യായം അല്ലെന്നും സാമി അഭിപ്രായപ്പെട്ടു.

2016ല്‍ ആണഅ സാമി അവസാനമായി വിന്‍ഡീസിന് വേണ്ടി കളിച്ചത്. അന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ടീമിനെ ടി20 ചാമ്പ്യന്‍മാരാക്കിയെങ്കിലും പിന്നീട് പരിക്കും ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസവും താരത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

എന്നാല്‍ വിന്‍ഡീസ് ടീമില്‍ ഇടം പിടിക്കുവാന്‍ നില്‍ക്കുന്ന താരങ്ങളുടെ നീണ്ട നിര പരിഗണിക്കുമ്പോള്‍ താരത്തില്‍ നിന്ന് അതുല്യമായ ഒരു പ്രകടനം വരികയാണെങ്കില്‍ മാത്രമേ വിന്‍ഡീസ് നിരയിലേക്ക് താരത്തിന് മടങ്ങിയെത്താനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.

Advertisement