ടി20 ടീമിലേക്ക് തിരികെയെത്തി ഡാരെന്‍ ബ്രാവോയും പൊള്ളാര്‍ഡും

- Advertisement -

ഏകദിനത്തില്‍ പ്രമുഖ താരങ്ങളില്ലെങ്കിലും ശക്തമായ ടീമിനെ തന്നെ ടി20യ്ക്ക് പ്രഖ്യാപിച്ച് വിന്‍ഡീസ്. കാര്‍ലോസ് ബ്രാത്‍വൈറ്റ് നയിക്കുന്ന ടീമില്‍ കീറണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ ബ്രാവോ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. 2020 ലോക ടി20യ്ക്ക് മുമ്പായി ആവശ്യത്തിനു മത്സരങ്ങളില്ലാത്തതിനാല്‍ പരിചയസമ്പത്തുള്ളവര്‍ക്കൊപ്പം വിന്‍ഡീസ് യുവ താരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെയും വിന്‍ഡീസ് എ, ബി ടീമുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന യുവതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ കോര്‍ട്ട്നി ബ്രൗണ്‍ അഭിപ്രായപ്പെട്ടു.

ടി20: കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഫാബിയന്‍ അല്ലെന്‍, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, എവിന്‍ ലൂയിസ്, ഒബെദ് മക്കോയ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, ഖാരി പിയറി, കീറണ്‍ പൊള്ളാര്‍ഡ്, റോവ്മന്‍ പവല്‍, ദിനേശ് രാംദിന്‍, ആന്‍ഡ്രേ റസ്സല്‍, ഷെര്‍ഫെയന്‍ റൂഥര്‍ഫോര്‍ഡ്, ഒഷെയിന്‍ തോമസ്

Advertisement