ശതകത്തിന് നാല് റണ്‍സ് അകലെ ഗുണതിലക പുറത്ത്, ശ്രീലങ്ക നേടിയത് 273 റണ്‍സ്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 273 റണ്‍സ് നേടി ശ്രീലങ്ക. ധനുഷ്ക ഗുണതിലകയുടെയും ദിനേശ് ചന്ദിമലിന്റെയും ബാറ്റിംഗ് മികവിനൊപ്പം ഇന്നിംഗ്സിന്റെ അവസാനത്തോടെ വനിന്‍ഡു ഹസരംഗയും കസറിയപ്പോള്‍ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ധനുഷ്ക ഗുണതിലക (96) തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വീണപ്പോള്‍ ചന്ദിമല്‍ 71 റണ്‍സും വനിന്‍ഡു 31 പന്തില്‍ 47 റണ്‍സുമാണ് നേടിയത്.

വെസ്റ്റിന്‍ഡീസിന് വേണ്ടി ജേസണ്‍ മുഹമ്മദ് മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റ് നേടി.