ഡാനിയേൽ സാംസ് ഓസ്ട്രേലിയൻ ടീമിൽ

ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിൽ ഇടം പിടിച്ച് ഡാനിയേൽ സാംസ്. ഫെബ്രുവരി 11ന് ആണ് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. അതേ സമയം മിച്ചൽ മാര്‍ഷിനും ഡേവിഡ് വാര്‍ണര്‍ക്കും പരമ്പരയിൽ വിശ്രമം നല്‍കിയിട്ടുണ്ട്. ബെന്‍ മക്ഡര്‍മട്ടിന് ടീമിൽ ഇടം ലഭിച്ചപ്പോള്‍ പരിക്ക് മാറി ജോഷ് ഹാസൽവുഡ് തിരികെ എത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ റിസര്‍വ് ടീമിൽ അംഗമായിരുന്നു സാംസ്. കഴിഞ്ഞ ബിഗ് ബാഷ് പതിപ്പിൽ 15 മത്സരങ്ങളിൽ നിന്ന് താരം 19 വിക്കറ്റാണ് നേടിയിട്ടുള്ളത്. അതിൽ തന്നെ മെൽബേൺ റെനഗേഡ്സിനെതിരെ 98 റൺസ് നേടി പുറത്താകാതെ നിന്ന് താരം മെൽബേൺ റെനഗേഡ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം ആണ് നടത്തിയത്.

ഫെബ്രുവരി 11 മുതൽ 20 വരെ നടക്കുന്ന പരമ്പര സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ട്, മാനുക ഓവൽ എന്നിവിടങ്ങളിലായാണ് നടക്കുക.