ടൈറ്റന്‍സ്!!! അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക നാമം

ഐപിഎലിലെ പത്താമത്തെ ടീമിന്റെയും പുറത്ത് വിട്ടു. ഇന്ന് അഹമ്മദാബാദ് ഫ്രാഞ്ചൈസി തങ്ങളുടെ ഔദ്യോഗിക നാമം അഹമ്മദാബാദ് ടൈറ്റന്‍സ് ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ നായകനാകുന്ന ടീമിൽ റഷീദ് ഖാന്‍, ശുഭ്മന്‍ ഗിൽ എന്നിവരെ ടീം ലേലത്തിന് മുമ്പായി ഡ്രാഫ്ടിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും പുതുതായി എത്തിയ ലക്നൗ ഫ്രാ‍ഞ്ചൈസി കഴിഞ്ഞാഴ്ച തങ്ങളുടെ പേര് ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നാണെന്ന് പ്രഖ്യാപിച്ചിരുന്നു.

സിവിസി ക്യാപിറ്റൽസ് ആണ് അഹമ്മദാബാദിന്റെ ഉടമസ്ഥര്‍. ഗാരി കിര്‍സ്റ്റന്‍ ആണ് ടീമിന്റെ മെന്റര്‍. ഈ ആഴ്ച അന്ത്യത്തോടെയാണ് ഐപിഎല്‍ മെഗാ ലേലം നടക്കാനിരിക്കുന്നത്.