ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് മടങ്ങി ഡാന്‍ ലോറന്‍സ്

- Advertisement -

കുടുംബാംഗത്തിന്റെ മരണം കാരണം ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് മടങ്ങി റിസര്‍വ് താരം ഡാന്‍ ലോറന്‍സ്. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ റിസര്‍വ് താരങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ യുവ താരം. പകരം ആരെയും ഇപ്പോള്‍ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലും താരം റിസര്‍വ് പട്ടികയില്‍ ഇടം നേടിയിരുന്നു.

രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 13 വ്യാഴാഴ്ചയാണ് ആരംഭിക്കുവാനിരിക്കുന്നത്. സൗത്താംപ്ടണിലെ ദി റോസ് ബൗളിലാണ് മത്സരം നടക്കുക.

Advertisement