ഐപിഎൽ 2021ൽ ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചത് തന്റെ മനസ്സിലുണ്ടായിരുന്നു – ദസുന്‍ ഷനക

Csksrilanka

2021 ഐപിഎലില്‍ ചെന്നൈ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചത് തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് ദസുന്‍ ഷനക. ടോസ് നഷ്ടമായെങ്കിലും ഫൈനലായതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നതിൽ വിഷമമില്ലെന്ന് ശ്രീലങ്കന്‍ നായകന്‍ പറഞ്ഞിരുന്നു.

എന്നാൽ ക്യാപ്റ്റന്റെ പ്രതീക്ഷ തെറ്റായി എന്ന തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ശ്രീലങ്കയുെ തുടക്കത്തിലെ ബാറ്റിംഗ് 58/5 എന്ന നിലയിലേക്ക് ടീം വീണ ശേഷം ഭാനുക രാജപക്സ, വനിന്‍ഡു ഹസരംഗ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയെ തിരികെ ട്രാക്കിലെത്തിച്ചത്.

അത് കൂടാതെ അവസാന ഓവറിലെ അവസാന പന്തിലെ സിക്സര്‍ ടീമിന്റെ സ്കോര്‍ 170ൽ എത്തിച്ചപ്പോള്‍ അത് മാനസികമായി ടോട്ടലില്‍ വ്യത്യാസം വരുത്തിയെന്ന് താന്‍ കരുതുന്നുവെന്നും ഷനക പറഞ്ഞു. 160 റൺസ് ചേസ് ചെയ്യാമെന്ന് ഏവരും കരുതുമെന്നും 170 എന്ന സ്കോറിലേക്ക് എത്തുമ്പോള്‍ അത് ചെറിയ വ്യത്യാസം കൊണ്ടുവരുന്നുവെന്നും ഷനക വ്യക്തമാക്കി.