ശ്രീലങ്ക പാകിസ്താനെ പരാജയപ്പെടുത്തിയത് ആഘോഷിച്ച് അഫ്ഗാൻ ജനം

ഇന്നലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി കൊണ്ട് ശ്രീലങ്ക കിരീടം ഉയർത്തിയിരുന്നു. ശ്രീലങ്കയുടെ വിജയവും പാകിസ്താന്റെ പരാജയവും ആഘോഷിക്കുന്ന അഫ്ഗാനിലെ ജനങ്ങളുടെ വീഡിയോ മത്സര ശേഷം വൈറലായി.

ശ്രീലങ്കയിലെ അഫ്ഗാനിസ്ഥാന്റെ അംബാസഡർ എം അഷ്റഫ് ഹൈദാരി ആണ് ഖോസ്റ്റിലെ തെരുവുകളിൽ അഫ്ഗാൻ ആരാധകർ ആഹ്ലാദിക്കുന്ന വീഡിയോ പങ്ക് വെച്ചത്‌. മത്സരം അവസാനിച്ചതിന് ശേഷം, അംബാസഡർ ഹൈദാരി ട്വീറ്ററിലൂടെയാണ് ഈ വീഡിയോ ക്രിക്കറ്റ് പ്രേമികളിൽ എത്തിച്ചത്.

ലോകമെമ്പാടുമുള്ള അഫ്ഗാനികൾ ശ്രീലങ്കൻ ടീമിന്റെ അർഹമായ ഏഷ്യാ കപ്പ് വിജയം ആഘോഷിക്കുന്നുണ്ട് എന്നും. ഇത് ഖോസ്തിലെ ഒരു രംഗം ആണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.