ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകന്മാർ

Newsroom

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. ബവുമ ആയിരിക്കും ഇനി ദക്ഷിണാഫ്രിക്കയെ ഏകദിനത്തിലും ടി20യിലും നയിക്കുക. ഡീൻ എൽഗർ ടെസ്റ്റിലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനായും നിയമിക്കപ്പെട്ടു. അടുത്ത രണ്ട് ടി20 ലോകകപ്പിലും ഒപ്പം ഏകദിന ലോകകപ്പിലും ബവുമ ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഇനി വരുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ എൽഗർ ദക്ഷിണാഫ്രിക്കയെയും നയിക്കും.

ഇത് അഭിമാന നിമിഷമാണെന്ന് ടെമ്പ ബവുമ പറഞ്ഞു. വർഷങ്ങളോളമായി തന്റെ സ്വപ്നമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഡികോക്കിനെ പിന്തുടർന്ന് അദ്ദേഹം നിർത്തിയേടുത്ത് നിന്ന് ടീമിനെ മുന്നോട്ട് നയിക്കുമെന്നും ബവുമ പറഞ്ഞു. ടെസ്റ്റിൽ വൈസ് ക്യാപറ്റനായും ബവുമ നിയമിക്കപ്പെട്ടിട്ടുണ്ട്. എൽഗറും ക്യാപ്റ്റൻ ആയതിൽ ഉള്ളത് സന്തോഷം പങ്കുവെച്ചു. സ്വന്തം രാജ്യത്തെ നയിക്കാൻ ആവുന്നതാണ് ഒരു താരത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് എൽഗർ പറഞ്ഞു.