വിരമിക്കുന്നെന്ന വാർത്തയിൽ പ്രതികരണവുമായി പോഗ്ബ

20201026 175212

ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്ന വാർത്ത ആയിരുന്നു പോൾ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു എന്നത്. ഇംഗ്ലണ്ടിലെ ചില പത്രങ്ങളും ഇതേറ്റു പിടിച്ചതോടെ ആരാധകരിൽ ചിലരും ഈ വാർത്തകൾ വിശ്വസിച്ചു. ഫ്രാൻസ് പ്രസിഡന്റിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പോഗ്ബ രാജ്യാന്തര ഫുട്ബോൾ ഉപേക്ഷക്കുന്നത് എന്നായിരുന്നു വാർത്തകൾ.

എന്നാൽ ഈ അഭ്യൂഹങ്ങളെ എല്ലാം തള്ളി കൊണ്ട് പോൾ പോഗ്ബ തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്‌. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും പോൾ പോഗ്ബ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു. ഇതോടെ വ്യാജ വാർത്ത പ്രചരിക്കുന്നത് നിൽക്കും എന്ന് പ്രതീക്ഷിക്കാം.

Previous articleബൊണൂചിക്കും പരിക്ക്, ബാഴ്സലോണക്ക് എതിരെ ഇറങ്ങാൻ സെന്റർ ബാക്ക് ഇല്ലാതെ യുവന്റസ്
Next articleഇന്ത്യയുടെ ബോക്സിങ് ഡേ ടെസ്റ്റിന് കാണികൾ ഉണ്ടാവും