പുജാരയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനം അനാവശ്യം

Sports Correspondent

ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് വന്‍മതിലായ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗിലെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പറ‍ഞ്ഞ് വിരാട് കോഹ്‍ലി. എന്നാൽ താരം അതിനെക്കുറിച്ച് വ്യാകുലനാകാറില്ലെന്നും ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാറില്ലെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

മൂന്നാം നമ്പറിൽ ഇറങ്ങുന്ന പുജാര വളരെ അധികം ഡോട്ട് ബോളുകള്‍ കളിക്കുന്നുവെന്നും അതാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമെന്നാണ് പ്രധാന ആരോപണം. 2019 സി‍ഡ്നി ടെസ്റ്റിന് ശേഷം താരം ശതകമെന്നും നേടിയിട്ടില്ലെന്നതാണ് മറ്റൊരു പ്രധാന വീഴ്ചയായി പറയുന്നത്. എന്നാൽ 9 അര്‍ദ്ധ ശതകങ്ങള്‍ ഈ സമയത്ത് താരം നേടിയിട്ടുണ്ട്.

അനാവശ്യമായ ചര്‍ച്ചകളാണിതെന്നാണ് കോഹ്‍ലി പുജാരയ്ക്ക് പിന്തുണയായി പറഞ്ഞത്. എന്നാൽ പുജാര ഇതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും വിരാട് കോഹ്‍ലി സൂചിപ്പിച്ചു.