സാന്റോസ് താരം കായോ ജോർഗെ ഇനി യുവന്റസിൽ, ട്രാൻസ്ഫർ ഔദ്യോഗികമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സാന്റോസിന്റെ യുവതാരം കായോ ജോർഗിനെ യുവന്റസ് സ്വന്തമാക്കി. താരം യുവന്റസിലേക്ക് പോവുകയാണെന്ന് സാന്റോസ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 19കാരനായ ബ്രസീലിയൻ താരം നേരത്തെ തന്നെ യുവന്റസുമായി കരാർ ധാരണയിൽ എത്തിയിരുന്നു. സാന്റോസിന് യുവന്റസ് ട്രാൻസ്ഫർ തുകയായി 5 മില്യൺ നൽകും.

സ്ട്രൈക്കറായ കയോക്ക് വേണ്ടി ബെൻഫികയും എ സി മിലാനും ഒക്കെ രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ താരം എല്ലാ ഓഫറും നിരസിച്ചു യുവന്റസിലേക്ക് വരിക ആയിരുന്നു. 2012 മുതൽ സാംറ്റോസിനൊപ്പം ഉള്ള താരമാണ് ജോർഗെ. താരം ബ്രസീലിന്റെ അണ്ടർ 17 അണ്ടർ 19 ടീമുകൾക്കായി കളിച്ചിട്ടുണ്ട്‌‌. ഉടൻ യുവന്റസിൽ എത്തി താരം മെഡിക്കൽ പൂർത്തിയാക്കും. താരം യുവന്റസ് സീനിയർ ടീമിനൊപ്പം തന്നെയാകും തുടരുക.