ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. ഐസിസിയുടെ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ കമ്മിറ്റി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകാധിപത്യമാര്‍ന്ന തീരുമാനത്തില്‍ ഇടപെടണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം.

മൂന്ന് ടെസ്റ്റില്‍ ആയിരുന്നു ടീമുകള്‍ കളിക്കേണ്ടിയിരുന്നതെങ്കിലും ദക്ഷിണാഫ്രിക്കയിലെ മോശം കോവിഡ് സാഹചര്യം പരിഗണിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ് പരമ്പര ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മുമ്പ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാത്തതിനാല്‍ ബിസിസിഐ ടീം അയയ്ക്കാതിരുന്നപ്പോള്‍ അവര്‍ക്കെതിരെ ഇത് പോലെ പാക്കിസ്ഥാന്‍ ബോര്‍ഡ് അപ്പീല്‍ പോയങ്കിലും അന്ന് അത് ഡിആര്‍സി തള്ളുകയായിരുന്നു.

Previous articleVAR ഇല്ലാത്തത് ആണ് ഫുട്ബോളിന് നല്ലത് എന്ന് വെയ്ൻ റൂണി
Next articleറൗളിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി