മുഹമ്മദ് ഷമിക്ക് പിന്തുണയുമായി സച്ചിനും സെവാഗും അടക്കമുള്ള പ്രമുഖ താരങ്ങൾ

Fb Img 1635150856980

പാകിസ്ഥാനു എതിരായ പരാജയത്തിന് ശേഷം ആരാധകരിൽ നിന്നു അധിക്ഷേപം നേരിട്ട മുഹമ്മദ് ഷമിക്ക് പിന്തുണ നൽകി സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖ താരങ്ങൾ. ഇന്ത്യൻ ടീമിനെ പിന്തുണക്കുമ്പോൾ ഇന്ത്യക്ക് ആയി കളിക്കുന്ന എല്ലാവരെയും പിന്തുണക്കണം എന്നു പറഞ്ഞ സച്ചിൻ ഷമി ലോകോത്തര ബോളർ ആണെന്നും ഏതൊരു താരത്തെയും പോലെ മോശം ദിവസം മാത്രമാണ് ഷമിക്ക് ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഷമിയോടും ടീം ഇന്ത്യയോടും ഉറച്ച് നിൽക്കുന്നത് ആയും സച്ചിൻ കൂട്ടിച്ചേർത്തു.

മുഹമ്മദ് ഷമിക്ക് എതിരായ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണം ഞെട്ടിക്കുന്നത് ആണെന്ന് പറഞ്ഞ വിരേന്ദ്രർ സെവാഗ് ഷമിക്ക് ഒപ്പമാണ് താൻ എന്നും പറഞ്ഞു. ഷമി ചാമ്പ്യൻ ആണെന്ന് പറഞ്ഞ സെവാഗ് ഏതു തെമ്മാടി കൂട്ടത്തിനെക്കാളും ഇന്ത്യ എന്ന വികാരം ഇന്ത്യൻ ജേഴ്സി അണിയുന്ന ഏതു ഇന്ത്യൻ താരത്തിന് ഉണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു. പാകിസ്ഥാനു എതിരായ പരാജയത്തിന് പിറകെയാണ് ഷമിക്ക് നേരെ രൂക്ഷമായ ആക്രമണം ഒരു വിഭാഗം ഇന്ത്യൻ ആരാധകരിൽ നിന്നു ഉണ്ടായത്.

Previous articleഅദാനിയും യുണൈറ്റഡ് ഉടമകളും ഇല്ല, അഹമ്മദാബാദിലും ലക്നൗവിലും പുതിയ ഐപിഎൽ ടീമുകൾ
Next articleതീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്