പണ്ട് പാകിസ്ഥാനോട് തോറ്റിട്ടും എന്നോട് ആരും പാകിസ്ഥാനിലേക്ക് പോവാൻ പറഞ്ഞിട്ടില്ല, ഈ ദുരവസ്ഥ അവസാനിക്കണം ~ ഇർഫാൻ പത്താൻ

(AP Photo/Eranga Jayawardena)

മുഹമ്മദ് ഷമി വിഷയത്തിൽ പ്രതികരണവും ആയി ഇർഫാൻ പത്താൻ. മുമ്പ് പലപ്പോഴും ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിൽ ഭാഗമായ തനിക്ക് മത്സരം തോറ്റപ്പോൾ പോലും പാകിസ്ഥാനിലേക്ക് പോവാൻ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നു പറഞ്ഞ മുൻ ഇന്ത്യൻ പേസ് ബോളർ താൻ സംസാരിക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യയെ പറ്റി ആണെന്നും പറഞ്ഞു.

ഒപ്പം ഈ ദുരവസ്ഥ എത്രയും പെട്ടെന്ന് അവസാനിക്കേണ്ടത് ആണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു. പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ മടിക്കാത്ത ഇർഫാൻ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വിഷം പരത്തുന്നവരിൽ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽ തന്നെ ഇന്നത്തെ അപര വിദ്വേഷം പരത്തുന്ന ഇന്ത്യൻ അവസ്ഥക്ക് നേരെയുള്ള തുറന്നുള്ള വിമർശനം ആയി ഇറഫാൻ പത്താന്റെ പ്രതികരണം.

Previous articleകോണ്ടെയോ സിദാനോ!! മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതീക്ഷയിൽ
Next articleസ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം