തന്റെ ബാറ്റിംഗ് മെച്ചപ്പെട്ടതൽ ധോണിക്ക് വലിയ പങ്ക് എന്ന് ശർദ്ധുൽ താക്കൂർ

അടുത്തിടെ ബാറ്റു കൊണ്ടും ശ്രദ്ധ നേടിയ ശർദുൽ താക്കൂർ തന്റെ ബാറ്റിങ് മെച്ചപ്പെട്ടതിൽ ഒരുപാടു പേരുടെ സഹായം ഉണ്ട് എന്ന് പറഞ്ഞു. ഇന്ത്യൻ ടീം മാനേജ്മെന്റിൽ നിന്ന് വിരാട്, രോഹിത് എന്നിവർ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം, ബാറ്റ്സ്മാൻ ചിന്തിക്കുന്ന രീതിയിൽ ഞാൻ ചിന്തിക്കണമെന്ന് അവർ എല്ലാവരും പറഞ്ഞു തന്നു. താക്കൂർ പറഞ്ഞു.

“ഒരിക്കൽ ഞാൻ മഹി ഭായിയുടെ മുറിയിൽ അദ്ദേഹത്തിന്റെ ബാറ്റ് പിടിച്ചിരുന്നു. എന്റെ ബാറ്റിംഗ് ഗ്രിപ്പ് വളരെ ഉയർന്നതാണെന്നും ഷോട്ടിന്മേൽ മികച്ച നിയന്ത്രണം ലഭിക്കാൻ ഞാൻ അത് കുറച്ചുകൂടെ താഴോട്ട് കുറച്ച് പിടിക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഇപ്പോൾ ഞാൻ എന്റെ ബാറ്റ് അവിടെ പിടിക്കുന്നു, അത് എന്നെ വലിയ രീതിയിൽ സഹായിക്കുന്നു.” താക്കൂർ പറഞ്ഞു.

“ഞാൻ ഇതുവരെ ഏത് റൺസ് നേടിയിട്ടുണ്ടെങ്കിലും, ഞാൻ അതിനായി പ്രയത്നിച്ചിട്ടുണ്ട്, അത് യാദൃശ്ചികമോ ഭാഗ്യമോ അല്ല, “അദ്ദേഹം പറഞ്ഞു.