വിവാദ താരങ്ങള്‍ക്ക് ലോകകപ്പില്‍ ഇടം മാത്രമല്ല, 2019-20 സീസണിലേക്കുള്ള കരാര്‍ കൂടി നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ

- Advertisement -

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാറിനും അര്‍ഹരായി ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിനു ശേഷമാണ് താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്.

പുതിയ സീസണിലേക്ക് 20 താരങ്ങളുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പക്ഷേ മിച്ചല്‍ മാര്‍ഷിനെയും മാറ്റ് റെന്‍ഷായെയും ഒഴിവാക്കിയിട്ടുണ്ട്. ആഷ്ടണ്‍ അഗര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നിവര്‍ക്കും പുതിയ ലിസ്റ്റില്‍ ഇടമില്ല.

ഓസ്ട്രേലിയയുടെ 2019-20 കരാര്‍ താരങ്ങള്‍: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, അലെക്സ് കാറെ, ഗ്ലെന്‍ മാക്സ്വെല്‍, ഷോണ്‍ മാര്‍ഷ്, ടിം പെയിന്‍, ജെയിംസ് പാറ്റിന്‍സണ്‍, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, നഥാന്‍ ലയണ്‍, ജൈ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സംപ

Advertisement