CPL

ഓഗസ്റ്റ് 28ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിയ്ക്കും, വേദി സെയിന്റ് കിറ്റ്സ് & നെവിസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2021 കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28 മുതല്‍ ആരംഭിയ്ക്കുമെന്ന് അറിയിച്ച് സംഘാടകര്‍. ടൂര്‍ണ്ണമെന്റ് മുഴുവനും ഒറ്റ വേദിയിലായിരിക്കും നടക്കുക എന്നും അറിയുന്നു. സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. 2020ലെ ടൂര്‍ണ്ണമെന്റ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ബയോ ബബിളിലാണ് നടന്നത്.

ഔദ്യോഗിക കണക്ക് അനുസരിച്ച് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലമാണ് സെയിന്റ് കിറ്റ്സ് & നെവിസ്.