CPL

ഷൊഹൈബ് മാലിക് മാസ്റ്റർ ക്ലാസ്സിൽ ജയം തുടർന്ന് ആമസോൺ വാരിയേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ക്യാപ്റ്റൻ ഷൊഹൈബ് മാലികിന്റെ മാസ്റ്റർ ക്ലാസ് ബാറ്റിങിങ്ങിന്റെ പിൻബലത്തിൽ ജമൈക്ക തല്ലവാസിനെ തോല്പിച്ച് ഗയാന ആമസോൺ വാരിയേഴ്‌സ്. 77 റൺസിനായിരുന്നു ഗയാന ആമസോൺ വാരിയേഴ്സിന്റെ ജയം. ആദ്യ ബാറ്റ് ചെയ്ത വാരിയേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തല്ലവാസ് 79 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ വാരിയേഴ്‌സ് ഇതുവരെ കളിച്ച മുഴുവൻ മത്സരങ്ങളും ജയിക്കുകയും ചെയ്തു.

ഒരു ഘട്ടത്തിൽ 8 റൺസിന് നാല് വിക്കറ്റ് നഷ്ട്ടപ്പെട്ട് ഗയാന ആമസോൺ തകർച്ചയെ നേരിടുന്ന സമയത്താണ് ഷൊഹൈബ് മാലിക് ആമസോൺ വാരിയേഴ്സിന്റെ രക്ഷക്കെത്തിയത്. പുറത്താവാതെ  45 പന്തിൽ 73 റൺസ് എടുത്ത ഷൊഹൈബ് മാലിക് റുഥർഫോർഡിനെ കൂട്ടുപിടിച്ച് വാരിയേഴ്സിന്റെ ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു. റുഥർഫോർഡ് 43 പന്തിൽ 45 റൺസ് എടുത്താണ് പുറത്തായത്.

തുടർന്ന് 157 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ തല്ലവാസ് 79 റൺസിന് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. തല്ലവാസ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. വാരിയേഴ്സിന് വേണ്ടി ഇമ്രാൻ താഹിർ മൂന്ന് വിക്കറ്റും ഖൈസ് അഹമ്മദും പോളും രണ്ട് വിക്കറ്റ് വേത്ഥവും വീഴ്ത്തി.

Categories CPL