കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ ആയി വാങ്ങാം

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പുറത്തുറക്കിയ പുതിയ ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ ആയി വാങ്ങാം. കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് സ്പോൺസറായ റെയോർ സ്പോർട്സിന്റെ ഓൺലൈൻ സൈറ്റ് വഴി ആണ് വിൽപ്പന നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീം ജേഴ്സിയുടെ റിപ്ലികയും ഒപ്പം ആരാധകർക്കായുള്ള പ്രത്യേക ജേഴ്സിയും വാങ്ങാൻ ആകും. ആരാധകർക്ക് ഇഷ്ടമുള്ള പേര് വെച്ച് പ്രത്യേകം ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

400 രൂപയും 500 രൂപയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ജേഴ്സിയുടെ വില. ആരധകർക്കായുള്ള ജേഴ്സിക്ക് 250ഉം 300ഉം ആണ് വില ഇട്ടിരിക്കുന്നത്. സ്പോൺസർമാരുടെ പേരുകൾക്ക് ഒപ്പം യെന്നും യെല്ലോ എന്ന ടാഗ് ലൈനും ജേഴ്സിക്ക് പിറകിൽ ഉണ്ടാകും.

ജേഴ്സി വാങ്ങാനായി സന്ദർശിക്കുക; https://reyaursports.com/

Previous articleഷൊഹൈബ് മാലിക് മാസ്റ്റർ ക്ലാസ്സിൽ ജയം തുടർന്ന് ആമസോൺ വാരിയേഴ്‌സ്
Next articleഅർജന്റീനയുടെ അപ്പീൽ തള്ളി, മെസ്സിയുടെ വിലക്ക് തുടരും